കൊലപാതകശ്രമ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു
മുണ്ടക്കയം : കൊലപാതകശ്രമ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൻപതാൽ കരയിൽമൂന്ന് സെന്റ് കോളനി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അപ്പാവ് മകൻ വിൽസൺ (49), മുണ്ടക്കയം പറത്താനം നാലു സെന്റ് കോളനി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ഗോപി മകൻ പ്രകാശ് (42) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ വണ്ടന്‍പതാല്‍ ഭാഗത്തുള്ള നാസർ എന്നയാളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഇവർ മൂന്നുപേരും കഴിഞ്ഞ ദിവസം സന്ധ്യയോടുകൂടി വണ്ടൻപതാൽ മൂന്നുസെന്റ് കോളനി ഭാഗത്തുള്ള സ്റ്റേഷനറി കടയിൽ ടിവി കണ്ടുകൊണ്ടിരുന്ന സമയം നാസർ ഇടയ്ക്ക് കയറി ടി.വി ഓഫ് ആക്കുകയും,തുടര്‍ന്ന് ഇതിനെചൊല്ലി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. അതിനു ശേഷം ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടി സ്റ്റേഷനറി കടയുടെ മുന്നില്‍ വച്ച് നാസറിനെ കാണുകയും ഇരുവരും ചേർന്ന് കയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തിന് ശേഷം ഇരുവരും ഒളിവിൽ പോവുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ മണിക്കൂറുകൾക്കുള്ളിൽതന്നെ പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ ഷൈൻ കുമാർ.എ , എസ്.ഐ മാരായ ബാബു സി.എസ്, അനൂബ് കുമാർ, എ.എസ്.ഐ മാരായ മനോജ് കെ.ജി, രാജേഷ് ആർ, സി.പി.ഓ മാരായ രഞ്ജു,ജോതീഷ്, ജോൺസൺ,അജിത്ത്,രഞ്ജിത്ത് , നൂറുദ്ദീൻ , ഷെഫീഖ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.