കാഞ്ഞിരപ്പള്ളിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.
കാഞ്ഞിരപ്പള്ളി: കപ്പപറമ്പ് പള്ളിവാതുക്കൽ വീട്ടിൽ നൗഷാദിന്റെ മകൻ പി.എൻ ഫാസിൽ (24) നെ യാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ ലഹരി വിരുദ്ധ സ്ക്വാഡിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം കൊടുവന്താനത്ത് വച്ച് കാണപ്പെടുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്നും കഞ്ചാവ് കണ്ടെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതി വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഷിന്റോ പി. കുര്യൻ, എസ്. ഐ മാരായ അരുൺ തോമസ്, പ്രദീപ്, ബിജി ജോർജ്, സി.പി.ഓ അരുൺ അശോക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.