കോട്ടയത്ത് വളർത്തുനായ്ക്കൾക്ക് ലൈസൻസും വാക്സിനേഷനും നിർബന്ധമാക്കി
കോട്ടയത്ത് വളർത്തുനായ്ക്കൾക്ക് ലൈസൻസും വാക്സിനേഷനും നിർബന്ധമാക്കി
കോട്ടയം :സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന പേവിഷബാധ നിർമാർജന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കിയതായി ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു.
ജില്ലയിലെ മുഴുവൻ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും തങ്ങളുടെ പഞ്ചായത്തിലെ / മുനിസിപ്പാലിറ്റിയിലെ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടുകൊണ്ട് ഉടമസ്ഥർ സെപ്റ്റംബർ 30ന് മുൻപായി പ്രതിരോധ കുത്തിവയ്‌പെടുക്കണം. കുത്തിവച്ചതിന്റെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്വന്തം പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിൽനിന്നു വളർത്ത് നായ്ക്കൾക്ക് ലൈസൻസ് എടുക്കാൻ വേണ്ട നടപടി നിർബന്ധമായും സ്വീകരിക്കണം.
പേവിഷബാധാ നിർമ്മാർജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരുവ് നായ്ക്കളെ പിടികൂടുന്നതിനായി പരിശീലനം ലഭിച്ച നായ്പിടുത്തക്കാർ , സന്നദ്ധസംഘടനാപ്രവർത്തകർ എന്നിവർ തൊട്ടടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.