പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യാ കുട്ടിക്കൽ ഏരിയാ സമ്മേളനം നടത്തി
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യാ ദേശവ്യാപകമായി നടത്തുന്ന റിപ്പ
ബ്ലിക്കിനെ സംരക്ഷിക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി നാട്ടൊരുമ 2022
എന്ന പേരിൽ കുട്ടിക്കൽ ഏരിയാ സമ്മേളനം നടത്തി. കുട്ടിക്കൽ ഷഹീദ് ഷാൻ നഗറിൽ നടത്തിയ സമ്മേളനത്തിൽ കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 11
പേർക്ക് പോപ്പുലർ ഫ്രണ്ട് നിർമ്മിച്ച് നൽകുന്ന വീടുകളിൽ ഒന്നിന്റെ
താക്കോൽദാനം നടത്തി.
പരിപാടികളുടെ ഭാഗമായി വിവിധ കലാ കായിക മത്സരങ്ങൾ, ഇശൽ നൈറ്റ്,ആദരിക്കൽ തുടങ്ങിയവ നടത്തി. സമാപന സമ്മേളനം പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്തു