കോട്ടയം ജില്ലയിലെ സ്ഥലങ്ങളിൽ സെപ്റ്റംബർ 16 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : കോട്ടയം ജില്ലയിലെ സ്ഥലങ്ങളിൽ സെപ്റ്റംബർ 16 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കീച്ചാൽ, പാലയ്ക്കലോടിപ്പടി ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നെല്ലിക്കൽ , ക്നാനായപ്പള്ളി എന്നീ ട്രാൻസ് ഫോർമറുകളിൽ വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന തുരുത്തി പടി ,കാലായി പടി, മേത്താ പറമ്പ് ,മാലം ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വിളക്കുമരുത്, തീപ്പെട്ടി കമ്പനി ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വൈ എം എസ് , പണ്ടകശ്ശാലക്കടവ് , പോത്തോട് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുഴിവേലിപ്പടി, കാരാമ, കുഴിത്താർ, പള്ളിക്കവല,തട്ടുങ്കൽ, കല്ലുമട, വില്ലേജ് ഭാഗം, കരിപ്പൂത്തട്ട്, മണലേൽപള്ളി, ചെറുപുഷ്പം, കരിപ്പ, സൂര്യ കവല എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.