സൗജന്യ മെഡിക്കൽ ക്യാമ്പും അനുസ്മരണ സമ്മേളനവും
സൗജന്യ മെഡിക്കൽ ക്യാമ്പും അനുസ്മരണ സമ്മേളനവും
മുണ്ടക്കയം: കുടിവെള്ള പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഞായറാഴ്ച വേലനിലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഹാളിൽ വച്ച് കുടിവെള്ള പദ്ധതിയുടെ സ്ഥാപകൻ കെ വി കുര്യൻ പൊട്ടൻകുളത്തിന്റെ നാലാം അനുസ്മരണ ദിനാചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും
നടത്തും. ക്യാമ്പിൽ കോട്ടയം കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ ജനറൽ മെഡിസിൻ,പീഡിയാട്രിക്, ന്യൂറോളജി, കാർഡിയോളജി, ഓർത്തോ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ചികിത്സ നടത്തും. എക്കോ, ഇ സി ജി, ഷുഗർ, പ്രഷർ പരിശോധന എന്നിവയും സൗജന്യമായി നടത്തും. ക്യാമ്പിനോട് അനുബന്ധിച്ച് “മയക്കുമരുന്ന് കുട്ടികളിൽ” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തും. ക്യാമ്പ് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ പങ്കെടുക്കും