പ്ലാച്ചേരി-പൊൻകുന്നം റീച്ചിന്റെ ഉദ്ഘാടനം നടത്തി
പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പ്ലാച്ചേരി-പൊൻകുന്നം റീച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു
പൊൻകുന്നം : ആധുനീക രീതിയില്‍ നിര്‍മ്മിച്ച പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പ്ലാച്ചേരി മുതല്‍ പൊന്‍കുന്നം വരെയുള്ള റോഡിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പൊന്‍കുന്നം രാജേന്ദ്ര മൈതാനത്ത് നിര്‍വ്വഹിച്ചു . ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആന്റോ ആന്റണി എം പി, പ്രമോദ് നാരായണൻ എം എൽ എ, മറ്റ് ജനപ്രതിനിധികൾ , വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലൂടെ കടന്നു പോകുന്ന പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത മൂന്ന് റീച്ചുകളിലായി 82.17 കിലോ മീറ്റർ ദൂരം 798 കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. ഇതില്‍ പ്ലാച്ചേരി – പൊൻകുന്നം റോഡ് പ്രവൃത്തിയാണ് പൂര്‍ത്തീകരിച്ചത്.