തെരുവുനായ ശല്യം : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഉന്നതതലയോഗം ചൊവ്വാഴ്ച
തെരുവുനായ ശല്യം : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഉന്നതതലയോഗം ചൊവ്വാഴ്ച
പാറത്തോട് : തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയും, ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം ചൊവ്വാഴ്ച രാവിലെ 11 30ന് പാറത്തോട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും. തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വന്ധ്യംകരണം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും, മറ്റ് പ്രതിരോധ നടപടികളെക്കുറിച്ചും യോഗത്തിൽ ആലോചന നടത്തും. എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് , വനം വകുപ്പ് എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുക്കും.