വയോധികയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

അയർക്കുന്നം : വയോധികയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അകലക്കുന്നം വാഴപ്പള്ളി, മോർക്കുളങ്ങര, പുതുപ്പറമ്പിൽ വീട്ടിൽ ഗിരി എന്ന് വിളിക്കുന്ന ഗിരീഷ് വിജയൻ (49) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വീടിന്റെ അയൽപക്കത്ത് താമസിസിച്ചിരുന്ന 73 വയസ്സുള്ള തങ്കമ്മയെ ആണ് ആക്രമിച്ചത്. വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

ഇയാൾ കഴിഞ്ഞ ദിവസം രാവിലെ വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി അടുക്കളയിൽ നിന്ന വയോധികയെആക്രമിക്കുകയായിരുന്നു. ഇവർ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ കയ്യിൽ കരുതിയിരുന്ന ആയുധം വച്ച് തലയിലും നെറ്റിയിലും ഇടിക്കുകയും ചെയ്തു . ബഹളം കേട്ട് അയൽവാസികൾ ഓടി വരുമ്പോഴേക്കും ഇയാൾ സംഭവ സ്ഥലത്തുനിന്ന് കടന്ന് കളയും, തുടർന്ന് അയൽവാസികൾ ചേർന്ന് വയോധികയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page