അഭിരാമിയുടെ മരണം പേവിഷബാധ നിയന്ത്രണത്തിൽ ഉണ്ടായ ഗുരുതര വീഴ്ച: മോൻസ് ജോസഫ്
അഭിരാമിയുടെ മരണം പേവിഷബാധ നിയന്ത്രണത്തിൽ ഉണ്ടായ ഗുരുതര വീഴ്ച: മോൻസ് ജോസഫ്
കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
കേരളത്തിൽ തിരുവോണ വേളയിൽ പോലും വിപണിയിൽ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനോ , തെരുവുനായ ആക്രമണത്തിൽനിന്നും ജനങ്ങൾക്ക് സംരക്ഷണം നൽകാനോ ,റബർവില കുത്തനെ ഇടിയുമ്പോൾ വിലപിടിച്ച് നിർത്താൻ ശ്രമം നടത്താനൊ തയറാകാതെ ജനങ്ങൾക്ക് മുന്നിൽ പുറം തിരിഞ്ഞ് നിൽക്കുന്ന സർക്കാരുകൾ കോർപ്പറേറ്റ് പ്രിണനം നടത്താൻ മാത്രമാണ് ശ്രമിക്കുന്നതെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ ആരോപിച്ചു.
കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവോണ തലേന്ന് അത്തപ്പൂക്കളവും, ഓണപ്പായസവും ഒരുക്കി കോട്ടയം ഗാന്ധി സ്ക്വയറിനു മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
പേവിഷബാധ ഏറ്റ് അഭിരാമി മരിക്കാനിടയായത്ത് തെരുവുനായ നിയന്ത്രണത്തിലെ സർക്കാരുകളുടെ ഗുരുതര വിഴ്ച്ചയുടെ ഫലമാണെന്നും മോൻസ് കുറ്റപ്പെടുത്തി.
കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം മുഖ്യപ്രസംഗം നടത്തി.
പാർട്ടി ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസീസ് ജോർജ് , വൈസ് ചെയർമാൻ കെ എഫ് വർഗീസ്, ജയ്സൺ ജോസഫ് ,വി ജെ ലാലി, പ്രിൻസ് ലൂക്കോസ്, മാത്തുക്കുട്ടി പ്ലാത്താനം, മജു പുളിക്കൻ, ചെറിയാൻ ചാക്കോ , തങ്കമ്മ വർഗ്ഗീസ്, റോസമ്മ സോണി, സന്തോഷ് കാവുകാട്ട്, ശശിധരൻ നായർ ശരണ്യ, ജോർജുകുട്ടി മാപ്ലശേരി, പ്രസാദ് ഉരുളികുന്നം, മൈക്കിൾ ജയിംസ്, സ്റ്റീഫൻ പാറാവേലി,ജോയി ചെട്ടിശേരി, അപ്പാഞ്ചിറ പൊന്നപ്പൻ ,ജേക്കബ് കുര്യാക്കോസ് ,കുര്യൻ പി കുര്യൻ, ജോർജ് പുളിങ്കാട്, സി.വി തോമസുകുട്ടി, സാബു പിടിക്കൽ ,കുഞ്ഞുമോൻ ഒഴുകയിൽ ,ജോയി സി കാപ്പൻ , ബിനു ചെങ്ങളം ,ടി.വി സോണി ,ജോസ് വേരനാനി,ലാൻസി പെരുന്തോട്ടം, ബാലു ജി വെള്ളിക്കര, പി എസ് സൈമൺ, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, കുഞ്ഞ് കളപ്പുര, അജീഷ് വേല നിലം
ലിറ്റോ പാറേക്കാട്ടിൽ, ഡിജു സെബാസ്റ്റ്യൻ , സബീഷ് നെടുംപറമ്പിൽ, പുഷ്കരൻ കാരാണി, ലിസി കുര്യൻ അഭിഷേക് ബിജു
പാർട്ടി സംസ്ഥാന-ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
സത്യാഗ്രഹ സമരത്തോടനുബന്ധിച്ച്
വനിതാ കോൺഗ്രസ് പ്രവർത്തകർ അത്തപ്പൂക്കളം ഒരുക്കുകയും, പായസ വിതരണം നടത്തുകയും ചെയ്തു.