ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യഘട്ട സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യഘട്ട സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഇത് പ്രകാരം വിദ്യാർഥിപ്രവേശനം 12-ന്‌ രാവിലെ പത്തുമുതൽ 13-ന്‌ വൈകീട്ട് അഞ്ചുവരെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

കോട്ടയം ജില്ലയിലെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കായി അനുവദിച്ച 20 ശതമാനം മാർജിനൽ സീറ്റ് വർധന ഉൾപ്പെടെ ഒന്നാം സപ്ലിമെന്ററി അലോട്മെന്റിന് 54,303 ഒഴിവുകളുണ്ടായിരുന്നു. ഇതിലേക്ക് 73,350 അപേക്ഷകൾ ലഭിച്ചു. അവയിൽ 72,808 അപേക്ഷകൾ പരിഗണിച്ചു.

ഓപ്ഷനില്ലാത്തതും മറ്റു കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 542 അപേക്ഷകൾ പരിഗണിച്ചിട്ടില്ല. സപ്ലിമെന്ററി അലോട്മെന്റിനുശേഷമുള്ള സ്കൂൾതല വേക്കൻസി സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റിനായി 15-ന്‌ പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലകസംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാം. അതിനുശേഷം അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി അലോട്മെന്റുകൂടി നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page