വായ്പ മേളയും സംരഭകത്വ സെമിനാറും സംഘടിപ്പിച്ചു
വായ്പ മേളയും സംരഭകത്വ സെമിനാറും സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിന്റെയും കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി അസര് ഫൗണ്ടേഷന്‍ ഹാളില്‍ വച്ച് വായ്പമേള സംഘടിപ്പിച്ചു.ഒരു വര്‍ഷം ഒരുലക്ഷം സംരംഭങ്ങള്‍ എന്ന കേരള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിനടത്തിയ പരിപാടി ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോക്ടര്‍ എന്‍ ജയരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസ്തുത യോഗത്തില്‍ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ തങ്കപ്പന്‍ അധ്യക്ഷ പ്രസംഗം നിര്‍വഹിച്ചു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളിമടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ അജിമോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലീഡ് ബാങ്ക് മാനേജര്‍ അലക്‌സ് വി എം ബാങ്ക് നടപടിക്രമങ്ങള്‍ സംബന്ധിച്ച് വിശദീകരണം നടത്തി. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ സംരംഭകര്‍ക്കായി 1കോടി 10 ലക്ഷം രൂപയുടെ ലോണ്‍ അനുവദിക്കുകയും 32 ലക്ഷം രൂപയുടെ പുതിയ അപേക്ഷ സ്വീകരിക്കുകയും ചെയ്തതായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ഫൈസല്‍ കെ.കെ അറിയിച്ചു. ഉപജില്ലാ വ്യവസായ ഓഫീസര്‍ അനീഷ് മാനുവല്‍, ബ്ലോക്ക് മെമ്പര്‍ ഷക്കീല നസീര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.എന്‍ രാജേഷ് ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍ അന്‍ഷാദ് എന്നിവര്‍ സംസാരിച്ചു. കാഞ്ഞിരപ്പള്ളിയിലെ എല്ലാ ബാങ്ക് പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ ഗ്രാമപഞ്ചായത്തിന്റെ കുമാരി അമ്മുരാജ് വ്യവസായ വകുപ്പ് ഇന്റേണ്‍ നന്ദി അറിയിച്ചു.