കൂട്ടിക്കലിൽ വൻ ചാരായ വേട്ട: ചാരായവും കോടയും കണ്ടെടുത്തു

കൂട്ടിക്കലിൽ വൻ ചാരായ വേട്ട: ചാരായവും കോടയും കണ്ടെടുത്തു

കൂട്ടിക്കൽ:ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കൂട്ടിക്കൽ മലയോര മേഘലയിൽ കാഞ്ഞിരപ്പള്ളി എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്ത്വത്തിൽ എക്സൈസ് പാർട്ടി നടത്തിയ റെയ്ഡിൽ
വല്ലീറ്റ-പുതുവൽ ഭാഗത്ത് മുണ്ടമറ്റത്തിൽ ശശികുമാറിന്റെ വീടിൻ്റെ സമീപത്ത് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 20 ലിറ്റർ ചാരായം, ചാരായം വാറ്റാനായി പാകപ്പെടുത്തിയ 155 ലിറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവ കണ്ടെടുത്തു. സംഭവത്തിൽ ശശികുമാറിനെ പ്രതിയാക്കി കേസെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page