ഖനനത്തിനും മലയോര മേഖലയിൽ രാത്രി യാത്രക്കും നിരോധനം
കോട്ടയം : ജില്ലയിൽ കനത്ത മഴ മുന്നറിയിപ്പിനെത്തുടർന്ന് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ, മലയോര മേഖലകളിലേയ്ക്കുള്ള രാത്രി യാത്ര, വിനോദ കേന്ദ്രങ്ങളിലേക്കുള്ള യാത്ര എന്നിവ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.