വെമ്പ്ലി മോഷണം നടത്തിയവർ പിടിയിൽ
കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിലായ മോഷ്ടാക്കളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് കൂട്ടിക്കൽ വെoമ്പ്ലിയിലെ മോഷണം. കാഞ്ഞിരപ്പള്ളിയിൽ റബർ റോളറും മറ്റു ഉപകരണങ്ങളും മോഷ്ടിച്ചതിന് രണ്ട് യുവാക്കളെയും ഇവരുടെ കയ്യിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന ആക്രി കച്ചവടക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു
കാഞ്ഞിരപ്പളളി പട്ടിമററം,തകിടിയില്‍ പുതുപ്പറമ്പില്‍ അഖില്‍ അനി(24) എരുമേലി ,നേര്‍ച്ചപ്പാറ, ചണ്ണക്കല്‍ സി.എസ്.അനന്തു(26) എന്നിവരെയുംകച്ചവടക്കാരനായ ഇല്ലത്തു പറമ്പിൽ അമീർ സാലിയെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ്
ഏന്തയാര്‍, പതാലില്‍, സജി, പുറപ്പന്താനം ജോണ്‍സണ്‍ എന്നിവരുടെ തോട്ടത്തില്‍നിന്ന് രണ്ടാഴ്ച മുൻപ് മോഷണം നടത്തിയകാര്യം സമ്മതിച്ചത്. വെംബ്ലി പാപ്പാനി വെളളചാട്ടത്തിന് സമീപമുളള സജി യുടെ തോട്ടത്തിലെ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍ റോളറും ഡിഷുകളും സംഘം കൊണ്ടുപോവുകയായിരുന്നു. കൂടാതെ തൊട്ടടുത്ത റബ്ബര്‍ പാട്ടത്തിനെടുത്ത ജോണ്‍സണ്‍ ഷെഡില്‍ സൂക്ഷിച്ചിരുന്ന ഡിഷ്, അരിപ്പ, ഇരുമ്പ് തൊട്ടികള്‍ എന്നിവ സംഘം മോഷ്ടിച്ചു കടന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പെരുവന്താനം പൊലീസ് കേസ് ന്വേഷിച്ചു വരുന്നതിനിടയിലാണ് കാഞ്ഞിരപ്പള്ളിയിൽ കുറ്റ സമ്മതം ഉണ്ടാകുന്നത് കാഞ്ഞിരപ്പളളിയിലെ കേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്നതിനിടെ പെരുവന്താനം പൊലീസ് ഇവരെ കസ്റ്റഡിയില്‍വാങ്ങി അറസ്റ്റ് രേഖപെടുത്തുകയായിരുന്നു. ഇരുവരെയും മോഷണ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി. ഇവര്‍ കടത്തികൊണ്ടുപോകുന്ന സാധനം വാങ്ങുന്ന ആക്രി കച്ചവടക്കാരന്‍ കാഞ്ഞിരപ്പളളി, തോട്ടുമുഖം ഭാഗത്ത് ഇല്ലത്തുപറമ്പില്‍ അമീര്‍സാലി(36)നെതിരെയും കേസെടുത്തിട്ടുണ്ട്