പൊൻകുന്നത്തെ രണ്ടു പോക്സോ കേസുകളിലായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു
പോക്സോ കേസ് : രണ്ടു കേസുകളിലായി രണ്ട് പേർ അറസ്റ്റിൽ.
പൊൻകുന്നത്തെ രണ്ടു പോക്സോ കേസുകളിലായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് മൂങ്ങാത്തറ ഭാഗത്ത് മാടപ്പള്ളി ഇടമല വീട്ടിൽ സാബു മകൻ അഖിൽ സാബു (23), ചിറക്കടവ് തൊട്ടിയിൽ പടിഭാഗം ചെറിയമറ്റം വീട്ടിൽ ദിലീപ് മകൻ അരവിന്ദ് സി. ഡി (20) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. വർഷോപ്പ് തൊഴിലാളിയായ അജിത് സാബു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ അരവിന്ദ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് എൻ, എസ്.ഐ മാരായ റെജിലാൽ,അംശു പി.എസ്, സി.പി.ഓ മാരായ റിച്ചാർഡ് സേവ്യർ, പ്രിയ എൻ.ജി.എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.