മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഓണാഘോഷം നടത്തി
മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി.
ഓണപ്പാട്ടുകൾ, പുലിക്കളി തിരുവാതിര, അത്തപ്പൂക്കളം ഓണസദ്യ തുടങ്ങിയ വിവിധ പരിപാടികളോട് കൂടി നടത്തിയ പരിപാടിയിൽ
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: ശുഭേഷ് സുധാകരൻ ഓണാഘോഷം സന്ദേശം നൽകി, പി ടി എ പ്രസിഡൻ്റ് സിജൂ കൈതമറ്റം അധ്യക്ഷത വഹിച്ചു.
മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ,സനൽ കെ റ്റി, പ്രിൻസിപ്പാൾ ഇൻ ചാർജ് രാജേഷ് എം പി,
എച്ച് എം റഫീക്ക് പി എ, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി എസ്,സുരേഷ് കുമാർ ബി,ജയലാൽ കെ വി,ബിജു ആൻറണി, ഷീജാമോൾ ടി എച്ച് എന്നിവർ പ്രസംഗിച്ചു