ഇടക്കുന്നത്ത് സ്കൂൾ വിദ്യാർത്ഥി അടക്കം മൂന്ന് പേര്‍ക്ക് തെരുവ്നായയുടെ കടിയേറ്റു
കാഞ്ഞിരപ്പള്ളി: ഇടക്കുന്നത്ത് സ്കൂൾ വിദ്യാർത്ഥി അടക്കം മൂന്ന് പേര്‍ക്ക് തെരുവ്നായയുടെ കടിയേറ്റു.പുത്തന്‍പ്ലാക്കല്‍ അമാന്‍ അഷറഫ് (9), തെക്കേപുതുക്കോട്ട് അബ്ദുള്‍ സലാം (70), സി.എസ്.ഐ. ഭാഗം സജി പാറപ്ലാക്കല്‍ എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.അബ്ദുള്‍ സലാമിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.