ജോലിയിൽ നിന്നും വിരമിച്ച ചുമട്ടുതൊഴിലാളിക്ക് യാത്രയയപ്പ് നൽകി
കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ 35 വർഷമായി ചുമട്ടുതൊഴിലാളി പ്രവർത്തിച്ച് ഈ രംഗത്തു നിന്നും വിരമിച്ച കെ എം നാസറിന് യാത്രയയപ്പ് നൽകി.കല്ലുങ്കൽ ഓഡിറ്റോറിയത്തിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം സി ഐ ടി യു കാത്തിരപ്പള്ളി ഏരിയാ പ്രസിഡണ്ട് പി എസ് സുരേന്ദ്രൻ ഉൽഘാടനം ചെയ്തു.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അംഗം സുമി ഇസ്മായിൽ അധ്യക്ഷയായി. പി കെ നസീർ, കെ എം അഷറഫ്, നജീബ്, റിയാസ്, ഇക്ബാൽ ഇല്ലത്തുപറമ്പിൽ, പി എസ് ഷാജി, ഷംല ഹബീബ് എന്നിവർ സംസാരിച്ചു.നാസർ മറുപടി പ്രസംഗം നടത്തി.