ഓണാഘോഷവും കുടുംബസംഗമവും നടത്തി
മുണ്ടക്കയം:സർക്കാർ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും ഐക്യവേദിയായ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (FSETO) നേതൃത്വത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിച്ച കുടുംബ സംഗമം പുരോഗമന കലാസാഹിത്യസംഘം ഏരിയാ സെക്രട്ടറി എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു.എൻ.ജി.ഒ യൂണിയൻ ഏരിയാ പ്രസിഡണ്ട് പ്രകാശ് കുമാർ കെ.സി.അദ്ധ്യക്ഷനായി.
പ്രതിസന്ധികളെ അതിജീവിച്ച് കേരളാ സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.മനോഹരനെ ചടങ്ങിൽ ആദരിച്ചു.
ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറി എൻ.പി.പ്രമോദ് കുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എസ്.അനൂപ് എന്നിവർ പ്രസംഗിച്ചു. ജീവനക്കാരുടെ വിവിധ കലാപരിപാടികളും നടന്നു