പള്ളിക്കത്തോട്ടിൽ ഓട്ടോറിക്ഷ മോഷ്ടിച്ചയാള്‍ അറസ്റ്റിൽ
കോട്ടയം: പള്ളിക്കത്തോട്ടിൽ ഓട്ടോറിക്ഷ മോഷ്ടിച്ചയാള്‍ അറസ്റ്റിൽ.(kottayam auto theft kochi) ആനിക്കാട് കദളിമറ്റം ഭാഗം തോപ്പിൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ബിബിൻ തോമസ് (28) ആണ് പിടിയിലായത്. പള്ളിക്കത്തോട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി അയൽവാസിയായ ജോമോന്റെ ഓട്ടോറിക്ഷയാണ് മോഷ്ടിച്ചത്. ജോമോൻ തന്റെ ഓട്ടോറിക്ഷ വീടിന്റെ മുൻവശത്തെ റോഡിലാണ് പാർക്ക് ചെയ്തിരുന്നത്. രാവിലെ ഓട്ടം പോകുന്നതിനായി നോക്കുമ്പോൾ ഓട്ടോറിക്ഷ കാണാതിരിക്കുകയും തുടർന്ന് പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മോഷ്ടിച്ചത് ബിബിൻ തോമസാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷ്ടിച്ച ഓട്ടോറിക്ഷ എറണാകുളം ഇടപ്പള്ളിയിൽ നിന്നും കണ്ടെടുത്തു.