മയക്കുമരുന്നിനെതിരെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പള്ളി : വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധ
വൽക്കരണത്തിനായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല യോഗം ചേർന്നു. നമ്മുടെ സ്കൂളു
കളിലും കോളേജുകളിലും കേന്ദ്രീകരിച്ച് വൻതോതിലുള്ള ലഹരി വിരുദ്ധ പ്രവർത്തന
ങ്ങൾക്ക് തുടക്കം കുറിക്കണമെന്ന് ബ്ലോക്ക് പ്രസിഡന്റ് അജിത രതീഷ് അഭിപ്രായ
പ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മുഖ്യ പ്രഭാ
ഷണം നടത്തി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ “ലഹരി ഉപയോഗ
ങ്ങളും, അതിന്റെ ദൂഷ്യവശങ്ങളെയും കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോൻ പദ്ധതി വിശദീകരണം
നടത്തി. എകസ് ഇൻസ്പെക്ടർ അമൽ രാജൻ, ഡെപ്യൂട്ടി തഹസിൽദാർ ജയ
പ്രകാശ് സി.ഡി.എസ്. ചെയർ പേഴ്സൺ ദീപ്തി ഷാജി, ബ്ലോക്ക് ഡെവലപ്മെന്റ്
ഓഫീസർ ഫൈസൽ. എസ് തുടങ്ങിയവർ വിവിധ ചർച്ചകൾക്ക് നേതൃത്വം നൽകി.