അയർലണ്ടിൽ എരുമേലി സ്വദേശി ഉൾപ്പെടെ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു
അയർലൻഡ്:നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടൻഡെറിയില്‍ മലയാളികളായ കുട്ടികള്‍ മുങ്ങി മരിച്ചു. സ്ട്രാത്ത്‌ഫോയിലുള്ള ഇനാഫ് തടാകത്തിലാണ് കുട്ടികൾ മുങ്ങിമരിച്ചത്.
കോട്ടയം എരുമേലി കൊരട്ടി കുറുവാമുഴി ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ മകന്‍ ജോസഫ്(ജോപ്പു)(16)
കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ജോഷിയുടെ മകന്‍ റോഷന്‍(16) എന്നിവരാണ് മരിച്ചത്.ഇരുവരും സെന്റ് കൊളംബസ് ബോയ്സ് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു.തിങ്കളാഴ്ച വൈകുന്നേരം 6.30 നോടെയാണ് അപകടം.സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനടുവിലാണ് രണ്ടാമത്തെയാളുടെ മൃതദേഹം തടാകത്തില്‍ നിന്നും ലഭിച്ചത്.
അഞ്ച് പേരടങ്ങിയ കൗമാരക്കാരുടെ സംഘം സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് തടാകത്തില്‍ നീന്താന്‍ ഇറങ്ങിയത് .നീന്തുന്നതിനിടെ റോഷന്‍ ഒഴുക്കില്‍പ്പെട്ടു.കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിച്ച ജോപ്പുവും അപകടത്തില്‍പ്പെടുകയായിരുന്നു
ലണ്ടൻ ഡെറിയിലെ മിക്ക മലയാളി കുടുംബങ്ങളും അപകടം നടന്ന സ്ഥലത്തുനിന്നും അഞ്ച് കിലോമീറ്റർ പരിധിയിലാണ് താമസിക്കുന്നത്.