കളഞ്ഞുകിട്ടിയ രേഖകളും പണവും തിരികെ നല്‍കി മാതൃകയായി
കളഞ്ഞുകിട്ടിയ രേഖകളും പണവും തിരികെ നല്‍കി മാതൃകയായി
മുണ്ടക്കയം ഈസ്റ്റ്: കളഞ്ഞുകിട്ടിയ പണവും രേഖകളടങ്ങിയ പഴ്‌സും യുവാവിന്റെ ഇടപെടലില്‍ ഉടമസ്ഥന് തിരികെ ലഭിച്ചു. വണ്ടന്‍പതാല്‍ മുണ്ടക്കയം റോഡില്‍ നിന്നുമാണ് ബാങ്ക് പാസ്ബുക്കും,5000 രൂപയും അടങ്ങിയ കവര്‍ പെരുവന്താനത്തെ എസ് സി പ്രമോട്ടറും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയുമായ ഗോകുല്‍ ഗോപാലന് ലഭിക്കുന്നത്. കളഞ്ഞു.ഉടന്‍തന്നെ ഇദ്ദേഹം പെരുവന്താനം പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വിവരം പറഞ്ഞു.സ്റ്റേഷനില്‍ ഏല്‍പ്പിക്കുവാന്‍ എത്തുമ്പോഴേക്കും പണം കളഞ്ഞുപോയ കട്ടപ്പന കോഴിമല സ്വദേശി അഭിലാഷ് പരാതിയുമായെത്തിയിരുന്നു.തുടര്‍ന്ന് പോലീസുകാരുടെ സാന്നിദ്ധ്യത്തില്‍ ഗോകുല്‍ തന്നെ പണവും രേഖകളും അഭിലാഷിന് കൈമാറി.