കോട്ടയം ജില്ലയിൽ സെപ്റ്റംബർ ഒന്നു വരെ മഞ്ഞ അലേർട്ട്
ശക്തമായ മഴ;ജാഗ്രത വേണം
കോട്ടയം: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം . ജില്ലയിൽ സെപ്റ്റംബർ ഒന്നു വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. പലയിടങ്ങളിലും ശക്തമായ മഴയിൽ വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഉണ്ടായിട്ടുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പാലിക്കണം.