പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
പോക്സോ കേസിൽ പ്രതി അറസ്റ്റിൽ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ ഏറ്റുമാനൂർ പുന്നത്തുറ ഭാഗത്ത് മുല്ലക്കുഴിയിൽ വീട്ടിൽ രാകേഷ് (19) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. അതിജീവിത സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടയിൽ വിവരം പുറത്തുപറയുകയും ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഏറ്റുമാനൂർ എസ്.ഐ പ്രശോഭ് കെ.കെ, എ.എസ്.ഐ ഷാജിമോൻ, സി.പി.ഓ മാരായ സജി പി.സി,അനീഷ് ഇ. എ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.