അശരണര്‍ക്ക് തണലായി വാതില്‍പ്പടിസേവനം ആരംഭിച്ചു
അശരണര്‍ക്ക് തണലായി വാതില്‍പ്പടിസേവനം ആരംഭിച്ചു.
പാറത്തോട് :പാറത്തോട് ഗ്രാമപഞ്ചായത്തില്‍ വാതില്‍പടി സേവനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 1,151 പേര്‍ക്ക് സേവനം ലഭ്യമാകുന്ന രീതിയില്‍ ഗുണഭോക്താക്കളെ കണ്ടെത്തുകയും, സേവനം വീട്ടുപടിക്കലെത്തിക്കുന്നതിനുമായി 38 സന്നദ്ധ പ്രവര്‍ത്തകരേയും സജ്ജമാക്കുകയുണ്ടായി. ഇതിന്‍റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിിലെ ഗദ്സമനി പള്ളി പാരിഷ് ഹാളില്‍ നടന്നു.പഞ്ചാായത്ത് പ്രസിഡണ്ട്.ഡയസ് മാത്യു കോക്കാട് അദ്ധ്യക്ഷനായി. വകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടര്‍ ബിനു ജോണ്‍ ഉൽഘാടനം ചെയ്തു.