മംഗളം ദിനപത്രം മുൻ ലേഖകനും മാധ്യമപ്രവർത്തകനുമായ എംഎസ് സന്ദീപ് കൂട്ടിക്കൽ (37) നിര്യാതനായി
കോട്ടയം : മംഗളം ദിനപത്രം മുൻ ലേഖകനും മാധ്യമപ്രവർത്തകനുമായ എംഎസ് സന്ദീപ് കൂട്ടിക്കൽ (37) നിര്യാതനായി. മംഗളം ദിനപത്രത്തിന്റെ കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിലെ ലേഖകനായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയായിരുന്നു. അസുഖബാധിതനായ അദ്ദേഹത്തെ മണിമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്