യുവാവിനെ ആക്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ
യുവാവിനെ ആക്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ.
കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കൊല്ലംകുന്നേൽ വീട്ടിൽ ബ്ലെസൺ കെ.ലാലിച്ചൻ (29)എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ തന്റെ അയൽവാസിയായ യുവാവ് ബൈക്കിൽ എത്തിയ സമയം തടഞ്ഞുനിർത്തി വാഹനം ഓടിച്ചതിനെ ചൊല്ലി വാക്ക്തര്‍ക്കമുണ്ടാവുകയും തുടർന്ന് ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഇത് തടയാൻ എത്തിയ യുവാവിന്റെ അമ്മയെയും ഇയാൾ കയ്യേറ്റം ചെയ്തു.ഇവര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികുടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ ഷിന്റോ പി. കുര്യൻ, എസ്.ഐ മാരായ അരുൺ തോമസ്, ബിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽമറ്റു കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു