മുണ്ടക്കയത്ത് കാട്ടാനയിറങ്ങി; ഭീതിപടർത്തി ആനക്കൂട്ടം കറങ്ങി നടന്നത് ടി ആന്റ് ടി എസ്റ്റേറ്റിൽ

കോട്ടയം ഇടുക്കി ജില്ലാ അതിർത്തിയിൽ മുണ്ടക്കയത്ത് കാട്ടാനയിറങ്ങി; ഭീതിപടർത്തി ആനക്കൂട്ടം കറങ്ങി നടന്നത് ടി ആന്റ് ടി എസ്റ്റേറ്റിൽ

കോട്ടയം: കോട്ടയം ഇടുക്കി ജില്ലാ അതിർത്തിയിൽ മുണ്ടക്കയത്ത് കാട്ടാനക്കൂട്ടം എത്തി. പത്തോളം കാട്ടാനകളാണ് മുണ്ടക്കയം ടി ആന്റ് ടി എസ്‌റ്റേറ്റിൽ രാവിലെ ഇറങ്ങിയത്. ആനക്കൂട്ടം എസ്റ്റേറ്റിനുള്ളിലെ തെയിലത്തോട്ടത്തിലൂടെ കറങ്ങി നടക്കുകയായിരുന്നു. രണ്ടു മണിക്കൂറോളം സമയം ആനക്കൂട്ടം തോട്ടത്തിൽ കറങ്ങി നടന്നു. ആനക്കൂട്ടത്തെ കണ്ടതോടെ നാട്ടുകാരും ഭീതിയിലായി. പ്രദേശത്ത് നിരന്തരം കാട്ടാന ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പതിവാണ് എന്നു നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിൽ അടിയന്തരമായി കാട്ടാനകെ തടയാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മുണ്ടക്കയം പ്രദേശത്ത് കാട്ടാനയുടെയും വന്യ മൃഗങ്ങളുടെയും ശല്യം അതിരൂക്ഷണാണ്. നാട്ടുകാർ ഇതു സംബന്ധിച്ചു വനം വകുപ്പ് അധികൃതരെ അടക്കം വിവരം അറിയിച്ചിരുന്നു. എന്നാൽ, വനം വകുപ്പ് അധികൃതരോ തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരോ വിഷയത്തിൽ ഇടപെടാനും നടപടിയെടുക്കാനും തയ്യാറാകുന്നില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

ഇതേ തുടർന്നു നാട്ടുകാർ ചേർന്ന് പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. മുണ്ടക്കയം മതമ്പ മേഖലയിൽ അടക്കം കാട്ടാന ശല്യം രൂക്ഷമാണ് എന്നാണ് നാട്ടുകാരുടെ പരാതി. നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും ഇതുവരെയും അധികൃതരോ രാഷ്ട്രീയ നേതാക്കളോ വേണ്ട ഇടപെടൽ നടത്തുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലും സാധിക്കാതെ വന്നത് ഭീതി ജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page