നാടൊന്നിച്ച് കരുതലായി നിന്നിട്ടും ഒടുവിൽ അസ്ന മോൾ വിടപറഞ്ഞു
മുണ്ടക്കയം:നാടൊന്നിച്ച് കരുതലായി നിന്നിട്ടും ഒടുവിൽ അസ്ന മോൾ വിടപറഞ്ഞു. മുണ്ടക്കയം, വണ്ടൻപതാൽ, പ്ലാമുട്ടീൽ അബീസിൻ്റെ മകൾ അസ്ന (4) ഇന്ന് പുലർച്ചെ യോടെയാണ് മരണപ്പെട്ടത്.മജ്ജ മാറ്റി വക്കൽ ശസ്ത്രക്രിയക്ക് വിധേയയായി കഴിയുനതിനിടയിലാണ് മരണം.സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടിയുടെ ചികിത്സ ചിലവിന് പണിമില്ലാതായതോടെ നാടൊരുമിച്ചു 40 ലക്ഷത്തോളം രൂപ കണ്ടെത്തി ശസ്ത്രക്രിയ നടത്തിയെങ്കിലും ഒരാഴ്ചയായി ആരോഗ്യവസ്ഥ ആശങ്കയിലായിരുന്നു.
മൂലകോശം സ്വീകരിച്ച ശേഷം ദിവസങ്ങൾക്ക് ശേഷം ചെറിയ ക്ഷീണത്തെ തുടർന്ന് കോമൺ ICU ലേക്ക് മാറ്റിയപ്പോൾ ഇൻഫക്ഷൻ ഉണ്ടാകുകയായും മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിലാകുകയുമായിരുന്നു