കാഞ്ഞിരപ്പള്ളിയിൽ മൊബൈൽ മോഷ്ടാവ് പിടിയിൽ.
മൊബൈൽ മോഷ്ടാവ് പിടിയിൽ.
കാഞ്ഞിരപ്പളളി:എറണാകുളം ചേരാനെല്ലൂർ പുതുക്കാട്ടുതറ വീട്ടിൽ റെജി ജോർജ് (51) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡിൽ വെച്ച് ബസ് യാത്രികനായ മധ്യവയസ്കന്റെ മൊബൈൽ ഫോൺ തട്ടി പറിച്ചു കൊണ്ട് ഓടുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയും, വിശദമായ ചോദ്യം ചെയ്യലിൽ രണ്ട് മൊബൈൽ ഫോണുകൾ കൂടി ഇയാളുടെ പക്കൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു . ഇത് മറ്റ് സ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി പറഞ്ഞു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഓ ഷിന്റോ പി.കുര്യൻ, എസ് ഐ മാരായ അരുൺ തോമസ്, ബിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.