മുണ്ടക്കയം ബീവറേജിലേത് മോഷണം തന്നെ
മുണ്ടക്കയം ബീവറേജിലേത് മോഷണം തന്നെ.നന്മനിറഞ്ഞ കള്ളന്‍മാര്‍ കൊണ്ടുപോയത് കുടിക്കാനുള്ള മദ്യം മാത്രം.മേശവലിപ്പിലിരുന്ന..
മുണ്ടക്കയം: മുണ്ടക്കയം ബീവറേജില്‍ നടന്നത് മോഷണം തന്നെ.ബീവറേജ് ഔട്ട്‌ലെറ്റിന്റെ പൂട്ട് കുത്തിതുറന്ന് അകത്തുകയറിയ കള്ളന്‍മാര്‍ കൊണ്ടുപോയത് പതിനൊന്ന് കുപ്പി മദ്യം മാത്രം.ഓഫീസിലെ മേശവലിപ്പില്‍ ഇരുന്ന ലക്ഷത്തോളം രൂപയിലും കള്ളന്മാര്‍ കൈവെച്ചില്ലെന്നാണ് അധികൃതര്‍ പറയുന്നത്.അതേ സമയം രാവിലെ മോഷണം നടന്നപ്പോള്‍ മുതല്‍ ആശയകുഴപ്പം നിലനിന്നിരുന്നു ആദ്യഘട്ടത്തില്‍ പൂട്ട് തുറന്നിട്ടില്ലെന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നുമായിരുന്നു ബീവറേജ് കോര്‍പ്പറേഷന്‍ അധികൃതര്‍ നല്‍കിയ വിവരം https://youtu.be/B8V1Eu96BEs