കാഞ്ഞിരപ്പള്ളിയിൽ വധശ്രമ കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു
വധശ്രമ കേസിൽ പ്രതികൾ അറസ്റ്റിൽ.
കാഞ്ഞിരപ്പള്ളി: തുമ്പമട ഭാഗത്ത് പഴുക്കപ്ലാക്കൽ വീട്ടിൽ സാബു മകൻ അഭിജിത്ത് സാബു (28), തുമ്പമട ഭാഗത്ത് തേവർശേരിൽ വീട്ടിൽ ശ്രീശിധരൻ മകൻ സുഭാഷ് എന്ന് വിളിക്കുന്ന അമൽ (33), തുമ്പമട ഭാഗത്ത് തേവർശേരിൽ വീട്ടിൽ ലംബോദരൻ മകൻ സുമേഷ് (34) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി തമ്പലക്കാട് തുമ്പമട ഭാഗത്ത് വെച്ച് ഇവർ അഭിലാഷ് എന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു.ഇവർ തമ്മിൽ മുൻപ് വാഹനത്തിന്റെ ലൈറ്റ് ഡിം അടിക്കുന്നതുമായി ബന്ധപ്പെട്ട് വഴക്കുണ്ടാവുകയും ഇതിന്റെ പേരിൽ പരസ്പരം മുൻ വൈരാഗ്യം നിലനിന്നിരുന്നു.ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഇവർ യുവാവിനെ ആക്രമിച്ചത്. സംഭവത്തിനു ശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോവുകയുമായിരുന്നു. പ്രതികളിൽ ഒരാളായ അഭിജിത്ത് സാബുവിനെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും, മറ്റ് പ്രതികളെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പാലക്കാടുള്ള ഒരു ലോഡ്ജിൽ നിന്നും പിടി കൂടുകയുമായിരുന്നു. അഭിജിത്ത് സാബുവിന് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ ഷിന്റോ പി കുര്യൻ, എസ്.ഐ അരുൺ തോമസ്,സി.പി. ഓ മാരായ ശശികുമാർ, ബോബി,വിമൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.