കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽതടങ്കലിലാക്കി
പാലാ: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽതടങ്കലിലാക്കി.
മേലുകാവ് ഇരുമാപ്ര ഭാഗത്ത് പാറശ്ശേരിൽ വീട്ടിൽ സാമുവൽ ജോഷ്വ മകൻ സാജൻ സാമുവൽ (44) നെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളായി കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനിൽ ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
പൊൻകുന്നം, മരങ്ങാട്ടുപള്ളി, മേലുകാവ്, പാലാ എന്നീ സ്റ്റേഷനുകളിലും കൂടാതെ എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ എന്നിവിടെയും ഇടുക്കി ജില്ലയിലെ കട്ടപ്പന, മുട്ടം, തൊടുപുഴ എന്നീ പോലീസ് സ്റ്റേഷനുകളിലും കൊലപാതകം, വധശ്രമം , സംഘം ചേർന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, പിടിച്ചുപറിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.