കഞ്ചാവ് കൈവശം വച്ചതിന് നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
ഈരാറ്റുപേട്ട :കഞ്ചാവുമായി യുവാക്കൾ പിടിയിൽ.
കഞ്ചാവ് കൈവശം വച്ചതിന് നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ ജീലാനിപള്ളി ഭാഗത്ത് വരിക്കയിൽ വീട്ടിൽ ജോയി വി.ദേവസ്യയുടെ മകൻ ജോഷൻ മാനുവൽ ജോയി (23), പൂഞ്ഞാർ വലിയ കുന്നേൽ വീട്ടിൽ ഡെന്നിസ് കുര്യൻ മകൻ റീഗൻ ഡെന്നിസ് (23), പൂഞ്ഞാർ തെക്കേക്കര വാഴേക്കാട് ഭാഗത്ത് മൂശാരിപറമ്പിൽ വീട്ടിൽ ഷാജു തോമസ് മകൻ അലൻ എം. ഷാജി (22), അരുവിത്തുറ പുളിമൂട്ടിൽ വീട്ടിൽ റെജിമോൻ ഫ്രാൻസിസ് മകൻ നിഖിൽ ജോസഫ് (22) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അരുവിത്തുറ ഭാഗത്ത് വച്ച് കാറിൽവില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇവരെ പിടികൂടുന്നത്. ഈരാറ്റുപേട്ട എസ്. ഐ വിഷ്ണു വി. വി, എ.എസ്.ഐ ഇക്ബാൽ, സി.പി.ഓ മാരായ അനീഷ് കെ.സി, ജോസഫ് വി. ആന്റണി എന്നിവർ ചേർന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.