ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഇടം നേടിയ ആറാം ക്ലാസ് വിദ്യാർഥിയെ ആദരിച്ചു
ആൾജിൻ ഡോമിനിക്ക് നെ ആദരിച്ചു.
എരുമേലി: മുക്കൂട്ടുതറ പാണപിലാവ് എന്ന കൊച്ചു ഗ്രാമത്തിൽ ചക്രാസന രീതിയിൽ അരക്കിലോമീറ്റർ ദൂരം നടന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഇടം നേടിയ ആറാം ക്ലാസ് വിദ്യാർഥിയായ ആൾജിൻ ഡൊമിനിക്കിനെ പാണ പിലാവ് യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. .യൂണിറ്റ് പ്രസിഡണ്ട് പ്രിൻസ് അമ്പാട്ടു പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ പൊന്നാട അണിയിച്ച് ആദരവ് നൽകി. ഗ്രാമ പഞ്ചായത്തംഗം ശ്രീമതി ജിജിമോൾ സജി, മുൻ മെമ്പർ ദേവസ്യാച്ചൻ , കൊച്ചുമാണി കുന്നേൽ, ബിനു നിരപ്പേൽ, സനീഷ് സെബാസ്റ്റ്യൻ, ഷിജോ ചെറുവാഴ കുന്നേൽ, സുനിൽ പന്നാoകുഴിയിൽ പോൾ പന്തലുപറമ്പിൽ എന്നിവർ പങ്കെടുത്തു
തുടർന്ന് ചക്രാസന നടത്തത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച ആൾജിൻ്റെ സഹോദരി ആലിൻ തെരേസിനെയും യോഗം ആദരിച്ചു.