കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് വാക്കേറ്റത്തെ തുടര്‍ന്ന് കത്തികുത്ത്.രണ്ടുപേര്‍ക്ക് പരിക്കേറ്റു
പൊൻകുന്നം :കുന്നുംഭാഗം സ്വദേശി പ്രവീൺ, പുഞ്ചവയൽ സ്വദേശിയായ സ്വകാര്യ ആംബുലൻസ് ഡ്രൈവർ
ജിഷ്ണു, കുന്നുംഭാഗം സ്വദേശി ജോൺ
ഫ്രാൻസിസ്(അച്ചു) എന്നിവർക്കാണ് കുത്തേറ്റത്.
ഞായർ വൈകിട്ട് 6.45നായിരുന്നു സംഭവം.
പ്രദേശത്ത് യുവാക്കളുടെ സംഘം പതിവായി
മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നതായി പൊലീസിൽ
പരാതിയുണ്ടായിരുന്നു. പൊലീസ് പലതവണ
സ്ഥലത്ത് പരിശോധനക്കെത്തുകയും
ചെയ്തിരുന്നു. പൊലീസിൽ അറിയിച്ചത് പ്രവീണും
ജിഷ്ണുവുമാണെന്നാരോപിച്ച് സംഘം
പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ്
പൊലീസിന് ലഭിച്ച വിവരം. ഈ
സംഘത്തിലുള്ളയാളാണ് പരിക്കേറ്റ ജോൺ
ഫ്രാൻസിസ്. പ്രതികളെ പൊൻകുന്നം പൊലീസ്
തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ
തുടങ്ങി.