മുണ്ടക്കയം വേലനിലത്ത് സി പി ഐ ക്ക് കനത്തതിരിച്ചടി
മുണ്ടക്കയം വേലനിലത്ത് സി പി ഐ ക്ക് കനത്തതിരിച്ചടി.ബ്രാഞ്ച് സെക്രട്ടറിയടക്കം സിപി ഐ എമ്മില്‍ ചേര്‍ന്നു
മുണ്ടക്കയം: മുണ്ടക്കയം വേലനിലത്ത് സി പി ഐ ക്ക് കനത്തതിരിച്ചടി.ബ്രാഞ്ച് സെക്രട്ടറിയടക്കം സിപി ഐ എമ്മില്‍ ചേര്‍ന്നു.ചില മേല്‍ക്കമ്മറ്റിയംഗങ്ങളുമായുള്ള അഭിപ്രായവിത്യാസത്തെ തുടര്‍ന്നാണ് പാര്‍ട്ടിവിട്ടതെന്ന് രാജിവെച്ചവര്‍ പറഞ്ഞു.ബ്രാഞ്ച് സെക്രട്ടറി ഷാനവാസ് പുളിക്കലും നിരവധി പ്രവര്‍ത്തകരുമാണ് രാജിവെച്ചത്.ഒന്നാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന സി ഡി എസ് അംഗവും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിട്ടുണ്ട്.പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് സി പി ഐ എം ഏരിയാ കമ്മറ്റിയംഗത്തിന്റെയും ലോക്കല്‍ സെക്രട്ടറിയുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു.