കടുത്തുരുത്തിയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കോട്ടയം: കടുത്തുരുത്തിയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പാലാകരയിൽ വച്ച് രാവിലെ 10 മണിയോടെ സ്കൂട്ടറും, ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചത് മുട്ടുചിറ ഐഎച്ച്ആർഡി കോളേജ് വിദ്യാർത്ഥി വൈക്കം തലയോലപ്പറമ്പ് കാർത്തിക നിവാസിൽ അനന്തു ഗോപിയും, സുഹൃത്ത് അമൽ ജോസഫുമാണെന്ന് തിരിച്ചറിഞ്ഞു.
ഇവർക്കൊപ്പം ഉണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് രാജു എന്നയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുള്ളറ്റിൽ യാത്ര ചെയ്തിരുന്ന ജോബി ജോസിനെ ഗുരുതര പരിക്കുകളോടെ മുട്ടുചിറ ഹോളി ക്രോസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ഡിയോ സ്കൂട്ടർ മൂന്നു യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. നിലവിൽ മൃതദേഹ മുട്ടുചിറ ഹോളിക്രോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ പാലാകരയിൽ വച്ച് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കടുത്തുരുത്തി പൊലീസ് സംഭവ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.