എസ്ഡിപിഐ സമര സായാഹ്നം നടത്തി
പൂഞ്ഞാർ എംഎൽഎയുടെയും മുണ്ടക്കയം പഞ്ചായത്ത് ഭരണസമിതിയുടെ യും വഞ്ചനയ്ക്കെതിരെ S D P I സമര സായാഹ്നം
പ്രളയം കഴിഞ്ഞിട്ട് 10 മാസമായിട്ടും മുണ്ടക്കയം ക്രോസ് വേപാലം റീ ടാർ ചെയ്യാത്തതിനെ പ്രതിഷേധിച്ചുo പുത്തൻചന്ത സ്റ്റേഡിയത്തിലെ ചെളിയും മണലും മാറ്റാത്തതും പ്രതിഷേധിച്ച് എസ്ഡിപിഐ മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ സായാഹ്നവും നടത്തി ക്രോസ് പാലത്തിനായി ഒൻപതു ലക്ഷത്തി നാൽപതിനായിരം രൂപ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടും കൈവരി മാത്രം നിർമ്മിക്കുകയും 10 മാസമായിട്ടും ടാറിംഗ് ഉൾപ്പെടെ മറ്റ് പ്രവർത്തികൾ നടത്താത്തതിലും പഞ്ചായത്ത് സ്റ്റേഡിയത്തിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാത്തതിലും മണിമലയാറ്റിൽ നിന്നും വാരിയ മണല് സ്റ്റേഡിയത്തൽ നിക്ഷേപിച്ചിട്ട് നാളിതുവരെ അത് ലേലം ചെയ്യാത്തതിലും പദ്ധതി നിർവഹണത്തിൽ കോട്ടയം ജില്ലയിൽ എഴുപത്തിയേഴ് പഞ്ചായത്തുകളിൽ മുണ്ടക്കയം പഞ്ചായത്ത് അറുപത്തി ആറാം സ്ഥാനത്ത് ആക്കിയ ഭരണസമിതിക്കെതിരെയും പ്രതിക്ഷേധിച്ചാണ് എസ് ഡി പി ഐ സമര സായാഹ്നം സംഘടിപ്പിച്ചത് എസ് ഡി പി ഐ പൂഞ്ഞാർ മണ്ഡലം വൈസ് ‘ പ്രസിഡൻ്റ് ജോർജ് മുണ്ടക്കയം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് നവാസ് പുഞ്ചവയൽ ട്രഷറർ സുഹൈൽ വൈസ്’. പ്രസിഡൻ്റ് അഷറഫ് ജോ’.സെക്രട്ടറി നിസ്സാം നെടുംപച്ചയിൽ കമ്മിറ്റി അംഗങ്ങളായ ഹക്കിം മുണ്ടക്കയം ഷിയാസ് പുത്തൻചന്ത തുടങ്ങിയവർ നേതൃത്വം നൽകി