വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സമരം നടത്തി
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് കലക്ട്രേറ്റ് മാർച്ചും,ധർണ്ണയും നടത്തി.നിയമസഭ പാസാക്കിയ വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയമം എല്ലാ പഞ്ചായത്തുകളിലും, നടപ്പിലാക്കുക, അന്യായമായ കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക, മുഴുവൻ തൊഴിലാളികൾക്കും ഗവ.അംഗീകൃത തിരിച്ചറിയൽ കാർഡുകൾ നൽകുക, കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി സംഘടിപ്പിച്ച മാർച്ചിൽ നൂറ് കണക്കിന് തൊഴിലാളികൾ അണിചേർന്നു.തുടർന്ന് കലക്ട്രേറ്റ് കവാടത്തിൽ നടന്ന ധർണ സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി വി.കെ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എസ്.കൊച്ചുമോൻ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ ജന.സെക്രട്ടറി എം.എച്ച്.സലീം മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മറ്റിയംഗങ്ങളായ മൻസൂർ, സലീന, ജില്ലാ ഭാരവാഹികളായ അഡ്വ.എം.എ.റിബിൻ ഷാ, സുരേഷ് കെ.ടി, എം.എ.ജലീൽ, രാജൻ കടുത്തുരുത്തി, അനീഷ് പുതുപ്പള്ളി,ടി.ജി.സജീവൻ, സി.എച്ച്.സമീർ,സാജൻ വർഗീസ്,ഷമീർ, എന്നിവർ പ്രസംഗിച്ചു.