പരുന്തുംപാറയിൽ കാൽവഴുതി വീണ വിനോദ സഞ്ചാരിയെ അഗ്നി രക്ഷാസേന രക്ഷപെടുത്തി
പീരുമേട്: വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ കാൽവഴുതി വീണ വിനോദ സഞ്ചാരിയെ അഗ്നി രക്ഷാ സേന രക്ഷപെടുത്തി. തമിഴ്‌നാട് രാമശേരം സ്വദേശി തൂജ (25) ആണ് പരുന്തുംപാറയിലെ വ്യൂ പോയിന്റിൽ കാൽ വഴുതി വീണത്. കാലിനു പരിക്കേറ്റ തുജയെ പീരുമേട് അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. മലയുടെ താഴ് വാരത്തിൽവീണ ഇവർക്ക് തിരികെ കയറാൻ കഴിയുമായിരുന്നില്ല. തുടർന്ന് പീരുമേട് അഗ്നി രക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയും സ്റ്റേഷൻ ഓഫീസർ ഷാജഹാന്റെ നേതൃത്വത്തിൽ മനു.വി.നായർ, പി.വിവേക്, അനുരാജ്, അരുൺ, അനുകുമാർ, രാഹുൽ, പി.കെ.സന്തോഷ്, എസ്.സന്തോഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ തുജയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു