കൊവിഡ് കേസുകൾ വീണ്ടും കുതിച്ചുയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ കണ്ടെത്തലുകളുമായി ആരോഗ്യ വിദഗ്ധർ.
കൊവിഡ് കേസുകൾ വീണ്ടും കുതിച്ചുയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ കണ്ടെത്തലുകളുമായി ആരോഗ്യ വിദഗ്ധർ. നെഞ്ചുവേദന, വയറിളക്കം എന്നീ ലക്ഷണങ്ങൾ കൊവിഡ് പോസിറ്റീവ് ആകുന്ന രോഗികളിൽ വ്യാപകമായി ഇപ്പോള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നാണ് ആരോഗ്യ വിദഗ്ധർ വെളിപ്പെടുത്തുന്നത്.
പനി, തലവേദന, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കൊവിഡ് രോഗികളില്‍ പ്രകടമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ നെഞ്ചുവേദന, മൂത്രത്തിന്റെ അളവിലുള്ള കുറവ്, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കൂടി കാണുന്നതായി ദില്ലിയിലെ ആകാശ് ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലെ ഡോ. അക്ഷയ് ബുദ്രാജ പറയുന്നു. അക്യൂട്ട് കൊറോണറി സിൻഡ്രം, ഹൃദയാഘാതം തുടങ്ങിയവയും കൊവിഡ് രോഗികളിൽ കൂടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.