കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ യുവാവിൻ്റെ അജ്ഞാത മൃതദേഹം കണ്ടെത്തി.
കാഞ്ഞിരപ്പള്ളി: കുരിശു കവലയിൽ യുവാവിൻ്റെ അജ്ഞാത മൃതദേഹം കണ്ടെത്തി.
കാഞ്ഞിരപ്പള്ളി പാലംപ്ര സ്വദേശിയാണന്ന് കരുതുന്നു. പുലർച്ചെ ഒരു മണിയോടെ കുരിശു കവലയിലെ ഓടയിലാണ് മൃതദേഹം കണ്ടെത്. സമീപത്തെ തട്ടുകടക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്.തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തി മൃതദേഹം കരയ്ക്ക് കയറ്റി ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. മൃതദേഹത്തിൽ നിന്നും ലഭിച്ചതിരിച്ചറിയൽ രേഖ കണ്ടാണ് മൃതദേഹം പാല പ്ര സ്വദേശിയുടേതാണന്ന് കരുതുന്നത്.ഏകദേശം 30 വയസുള്ള യുവാവിൻ്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.