കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ച കുറ്റത്തിന് പിതാവ് അറസ്റ്റിൽ
കോട്ടയം:കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ച കുറ്റത്തിന് പിതാവ് അറസ്റ്റിൽ.
വടവാതൂർ തേവർക്കുന്ന് അമ്പലത്തിന് സമീപം പാറക്കപറമ്പിൽ വീട്ടിൽ കുട്ടപ്പൻ മകൻ അരുൺകുമാർ (36) നെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വന്ന് വഴക്കുണ്ടാക്കുകയും മദ്യപിക്കാൻഷാപ്പില്‍ പോകുമ്പോള്‍ കുട്ടികളെ ബലമായി കൂട്ടിക്കൊണ്ടു പോവുകയും കൂടാതെ ഇയാള്‍ വീട്ടില്‍ ഇരുന്ന് മദ്യപിക്കുന്ന സമയത്ത് കുട്ടികളെ നിർബന്ധിച്ച് മദ്യപിക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു . ഇത് ചോദ്യം ചെയ്ത അമ്മയെ ഇയാൾ കാപ്പിവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു . തുടര്‍ന്ന് ഇയാളുടെ ഭാര്യ മണർകാട് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും, പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. മണർകാട് എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ ഷമീർഖാൻ പി.എ, സി.പി.ഓ മാരായ ഹരികുമാർ, സുബിൻ പി. എസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.