തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു
തൃശ്ശൂർ: പ്ലസ്ടു വിദ്യാർത്ഥിനിയെ ബാലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ പിതാവിൻ്റെ മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.
പീഡനവിവരം അറിഞ്ഞിട്ടും കുട്ടിയുടെ അമ്മ സംഭവം മറച്ചുവെക്കുകയായിരുന്നു. രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്. അമ്മയോട് പറഞ്ഞെങ്കിലും പൊലീസിൽ പരാതി നൽകിയില്ലെന്ന് പെൺകുട്ടി പറയുന്നു. തുടർന്ന് മാസങ്ങൾക്കിപ്പുറം പെൺകുട്ടി ഇക്കാര്യം അധ്യാപികയോട് പറയുകയായിരുന്നു. അധ്യാപികയാണ് പോലീസിൽ വിവരം അറിയിച്ചത്.പെൺകുട്ടിയുടെ പിതാവിന് കഞ്ചാവ് കച്ചവടമുണ്ട്. ഇയാളുമായി കഞ്ചാവ് ഇടപാടിന് വന്നവരാണ് പ്രതികൾ. കൂടുതൽ പേർ പ്രതികളായിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.