കോരുത്തോട്മ ടുക്ക സഹൃദയ ഗ്രന്ഥശാല സ്വാതന്ത്ര്യദിനാഘോഷം നടത്തി
കോരുത്തോട്:മടുക്ക സഹൃദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമര സേനാനി എം കെ രെവീന്ദ്രൻ വൈദ്യരെ ആദരിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ യോഗം സ്വാതന്ത്ര്യ സമര സേനാനിയെ പൊന്നാട യിട്ട് ആദരിച്ചു കൊണ്ട് മുൻ എംജി യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ഡോക്ടർ അനിത ഐസക് ഉത്ഘാടനം ചെയ്തു.ലൈബ്രറിയുടെ ഉപഹാരവും നൽകി. യോഗത്തിൽ വച്ചു 2021-22 വർഷത്തിൽ SSLC, പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം നേടി വിജയിച്ച കുട്ടികൾക്ക് ലൈബ്രറിയുടെ ഉപഹാരവും വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെഎം . രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോരുത്തോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഗിരിജ സുശീലൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി എൻ പീതംബരൻ,വാർഡ് മെമ്പർ ജയദേവൻ,കോരുത്തോട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എം ആർ . ഷാജി മങ്കുഴിയിൽ, മുൻ ലൈബ്രറി പ്രസിഡന്റ് പി ആർ രവിന്ദ്രൻ നായർ, പി എ മഷൂദ്, എൽസി സണ്ണി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് ലൈബ്രറി സെക്രട്ടറി എൻ റ്റി യെശോദരൻ സ്വാഗതവും സഹൃദയ ബാലവേദി പ്രസിഡന്റ് കുമാരി ആതിര രാജേഷ് നന്ദി യും രേഖപ്പെടുത്തി. സ്വാതന്ത്രിയ ദിനാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് രാവിലെ ലൈബ്രറി പ്രസിഡന്റ് പതാക ഉയർത്തി