ഫാർമസിയിൽ നിന്നും മരുന്ന് നിഷേധിച്ചതായി പരാതി
മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ ഫാർമസിയിൽ നിന്നും മരുന്ന് നിഷേധിച്ചതായി പരാതി
മുണ്ടക്കയം:മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ ഫാർമസിയിൽ നിന്നും മരുന്ന് നിഷേധിച്ചതായി പരാതി. കഴിഞ്ഞ ബുധനാഴ്ച
ഹൃദ്രോഗിയായ ഒരാള്‍ ഒ.പി.യിലെത്തി ഡോക്ടറെ കണ്ടു മരുന്നു കുറിപ്പിച്ചെങ്കിലും താമസ്സിച്ചെന്ന കാരണത്താല്‍ ഫാര്‍മസിസ്റ്റ് മരുന്നു നല്കാന് തയ്യാറായില്ല. ഉച്ചകഴിഞ്ഞ് ജീവിത ശൈലി വിഭാഗം പ്രവര്‍ത്തിക്കുന്നില്ലന്നും അതിനാല്‍ ഡോക്ടര്‍ കുറിച്ചാലും മരുന്നു തരാനാവില്ലന്നുമായിരുന്നു ഫാര്‍മസിസ്റ്റിന്റെ വാദം. പിന്നീട് മരുന്നു നല്കാന് ഡോകടറും ഡ്യൂട്ടിയിലെ ചില ജീവനക്കാരും ആവശ്യപെട്ടെങ്കിലും മരുന്നു നല്കാന് ഫാര്‍മസിസ്റ്റ് തയ്യാറായില്ല. കഴിഞ്ഞ ദിവസം ടൗണിനോടു ചേര്‍ന്നുളള വാര്‍ഡിലെ ഒരു രോഗി ക്കു നഴ്സില്‍ നിന്നും ചികില്‍സ നിഷേധിച്ചതിന്റെ പേരിലും വരിക്കാനി സ്വദേശിയായ യുവാവിനോടു അപമര്യാദയായി പെരുമാറിയതു സംബന്ധിച്ചും ജീവനക്കാർക്കെതിരെ പരാതിയുണ്ടായിരുന്നു.