പ്രളയത്തിൽ തകർന്ന ഇളംകാട് മ്ലാക്കര പാലം താൽക്കാലികമായി പുനർനിർമ്മിച്ചു
കൂട്ടിക്കൽ :പ്രളയത്തിൽ തകർന്ന ഇളംകാട് മ്ലാക്കര പാലം പഞ്ചായത്ത്, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. ബസ് ഓടിയിരുന്ന റൂട്ടിൽ പാലം തകർന്നത്തോടെ ഒരു വാർഡ് പൂർണമായും ഒറ്റപ്പെട്ട് പോയിരുന്നു. ഇവിടെ പുതിയ പാലത്തിന് എം എൽ എ ഫണ്ടും പഞ്ചായത്ത് ഫണ്ടും ചേർത്ത് 63ലക്ഷം അനുവദിച്ചിട്ടുള്ളതും ടെൻഡർ എടുത്തിട്ടുള്ളതും ആണ്. ഈ പണി താമസം വരുമെന്നതിനാൽ അടിയന്തിരമായി താത്കാലിക പാലം കേഡറിൽ ചെയ്യുകയായിരുന്നു. നിലവിൽ ഇവിടെ സന്നദ്ധസേനാഗംങ്ങൾ നിർമിച്ച (ഒക്ടോബർ 16ലെ മഹാ പ്രളയം )താത്കാലിക പാലം ഈ കഴിഞ്ഞ പ്രളയയത്തിൽ പൂർണമായും തകർന്നിരിന്നു.
പ്രസിഡന്റ് പി എസ് സജിമോൻ, ക്ഷേമ കാര്യ ചെയ്യർപേഴ്സൺ രജനി എം ആർ, മെമ്പര്മാരായ വിനോദ് കെ എൻ, ബിജോയ് ജോസ്, മുൻ പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ, കമ്മിറ്റി അംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.